തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ട് മറയാക്കിയുള്ള സർക്കാരിന്‍റെ നടപടികളെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സോളാർ റിപ്പോർട്ട് പ്രതിപക്ഷത്തിന് ലഭ്യമാക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും കമ്മീഷൻ റിപ്പോർട്ടെന്ന് വ്യാഖ്യാനിച്ച് ഉമ്മൻചാണ്ടിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെയുള്ള നീക്കങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സോളാർ കമ്മീഷൻ പരിധികൾ മറികടന്നുവെന്നും ചെന്നിത്തല ആരോപിച്ചു. കമ്മീഷനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് സിപിഎം പാരന്പര്യമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.