തിരുവനന്തപുരം: കേരളാ ബാങ്കിനോട് അന്ധമായ എതിര്‍പ്പില്ലെന്ന് രമേശ് ചെന്നിത്തല. എന്നാല്‍ കേരള ബാങ്ക് രൂപീകരണത്തോടെ പ്രാഥമിക സംഘങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയുണ്ടാകുമോയെന്ന ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്ന് ചെന്നിത്തല പറഞ്ഞു.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ സഹകരണ ബാങ്കുകള്‍ വഴി നല്‍കുന്നത് മൂലം സഹകരണ മേഖലയെക്കൂടി നഷ്ടത്തിലാക്കരുതെന്നും ചെന്നിത്തല പറഞ്ഞു. കെഎസ്ആര്‍ടിസി പെന്‍ഷന്‍ സംസ്ഥാന സഹകരണ ബാങ്കിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഏറ്റെടുക്കുമെന്നും അതാത് പ്രദേശങ്ങളിലെ സഹകരണ ബാങ്കുകളിലൂടെ പെൻഷൻ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.