തിരുവനന്തപുരം: അൽഫോന്‍സ് കണ്ണന്താനം കേന്ദ്ര സഹമന്ത്രിയായതു കൊണ്ടൊന്നും വികൃതമായ കേരള ബി.ജെ.പിയുടെ മുഖം നന്നാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കേരളത്തിലെ ബി.ജെ.പിക്കാര്‍ക്കു പോലും കണ്ണന്താനം മന്ത്രിയായതിൽ സന്തോഷമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.