ഘടകകക്ഷികളുടെ സീറ്റ് കോൺഗ്രസ് തട്ടിയെടുക്കില്ലെന്ന് ചൂണ്ടികാട്ടിയ ചെന്നിത്തല ഇക്കാര്യത്തിൽ മാധ്യമങ്ങൾ ആശയക്കുഴപ്പം പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കോട്ടയത്ത് മത്സരിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു
കോട്ടയം: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ കോട്ടയം പാർലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരാകും എന്നകാര്യത്തില്‍ വ്യക്തത വരുത്തിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. കാലങ്ങളായി യുഡിഎഫിന് വേണ്ടി കേരള കോൺഗ്രസാണ് കോട്ടയത്ത് മത്സരിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് തന്നെയാകും കോട്ടയത്ത് മത്സരിക്കുകയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഘടകകക്ഷികളുടെ സീറ്റ് കോൺഗ്രസ് തട്ടിയെടുക്കില്ലെന്ന് ചൂണ്ടികാട്ടിയ ചെന്നിത്തല ഇക്കാര്യത്തിൽ മാധ്യമങ്ങൾ ആശയക്കുഴപ്പം പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കോട്ടയത്ത് മത്സരിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസിനകത്ത് ഇത്തരം ആവശ്യം ശക്തമാകുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
