ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്വീകരണത്തിനായി എത്തിയ രമേശ് ചെന്നിത്തല സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലേക്കുള്ള ലിഫ്‍റ്റിലാണ് കുടുങ്ങിയത്. ഡിസിസി പ്രസിഡന്റ് സികെ ശ്രീധരനടക്കമുള്ള നാല് കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ലിഫ്‍റ്റ് രണ്ടു നില പിന്നിട്ടതോടെയാണ് നിന്നത്. ബഹളം കേട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പിന്നാലെ ഫയര്‍ഫോഴ്‌സും എത്തിയെങ്കിലും തകരാറ്‍ പരിഹരിക്കാനായില്ല. പിന്നീട് ലിഫ്റ്റ് പൊളിക്കാനുള്ള ശ്രമമായി. പത്ത് മിനിട്ടിനു ശേഷാണ് ലിഫ്‍റ്റ് പൊളിച്ച് രമേശ് ചെന്നിത്തലയെ പുറത്തെത്തിക്കാനായത്. അപ്പോഴേക്കും അദ്ദേഹവും കൂടെയുണ്ടായിരുന്നവരും വിയര്‍ത്ത് കുളിച്ചിരുന്നു.