മുതലമട: പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ജാതി വിവേചനവും രാഷ്ട്രീയ വിവേചനവും അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജില്ലാ ഭരണകൂടം അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നും കോളനി സന്ദർശിച്ച ശേഷം ചെന്നിത്തല പറഞ്ഞു.
പട്ടിക ജാതി-വർഗ കമ്മീഷൻ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
