തിരുവനന്തപുരം: വാരാപ്പുഴയിൽ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച ശ്രീജിത്തിന്റെ വീട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല സന്ദർശിച്ചു.  കോണ്‍ഗ്രസ് നേതാക്കളായ വിഡി സതീശന്‍, അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവരും പ്രാദേശിക നേതാക്കളും സന്ദര്‍ശനത്തിനെത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കള്‍ കഴിഞ്ഞദിവസം ശ്രീജിത്തിന്‍റെ വീട് സന്ദര്‍ശിച്ചിരുന്നു.

അതേസമയം ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇന്ന് കൊച്ചിയില്‍ യോഗം ചേരും. തുടര്‍ന്ന് വരാപ്പുഴ പൊലീസ് സ്റ്റേഷനില്‍ തെളിവെടുപ്പ് നടത്താനും സംഘം എത്തുമെന്നാണ് സൂചന.