ജൂൺ 15 വെള്ളിയാഴ്ച്ച ശവ്വാൽ ഒന്ന് (ചെറിയ പെരുന്നാൾ) 

കോഴിക്കോട്: കോഴിക്കോട് മാസപ്പിറവി കണ്ടതായി വിശ്വസനീയമായ വിവരം ലഭിച്ചതിനാൽ ജൂൺ 15 വെള്ളിയാഴ്ച്ച ശവ്വാൽ ഒന്ന് (ചെറിയ പെരുന്നാൾ) ആയിരിക്കും.

Add Asianetnews as a Preferred SourcegooglePreferred

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റും‍ കാഞ്ഞങ്ങാട് ഖാസിയും ആയ സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍ഗോഡ് ഖാസിയും ആയ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.