കോഴിക്കോട്: കോഴിക്കോട്: സംസ്ഥാനത്ത് റംസാന്‍ വ്രതം നാളെ തുടങ്ങും. വിവിധ ഖാസിമാര്‍ അറിയിച്ചതാണ് ഇക്കാര്യം. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിലാര്‍, പാണക്കാട് ഹൈദരലി തങ്ങള്‍, കെ.എന്‍.എം പ്രസിഡന്റ് അബ്ദുള്ളക്കോയ, മദനി എന്നിവരും ഇക്കാര്യം സ്ഥിരീകരിച്ചു.