തിരുവനന്തപുരം: സംസ്ഥാനത്ത് റംസാന്‍ വ്രതാനുഷ്ഠാനം തുടങ്ങി. ഇന്നലെ രാത്രി കാപ്പാട് മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പുണ്യമാസത്തിന് തുടക്കമായത്. ഇനി ഒരു മാസം വിശ്വാസികള്‍ പ്രാര്‍ത്ഥനകളില്‍ മുഴുകും.

ഗള്‍ഫ് നാടുകളില്‍ ഇന്നാണ് റംസാന്‍വ്രതം തുടങ്ങുക. സൗദിക്കു പിന്നാലെ യുഎഇയും ഒമാനും ഇന്ന് റംസാന്‍ വ്രതം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. വ്രതാനുഷ്ഠാനത്തിന്‍റെയും പ്രാര്‍ഥനയുടെയും റമസാനെ വരവേല്‍ക്കാന്‍ ഗൾഫിൽ ഒരുക്കങ്ങൾ പൂർത്തിയായി.