Asianet News MalayalamAsianet News Malayalam

ശബരിമല: വിശ്വാസവും ആചാരവും മാറ്റി നിർത്താനാകില്ല; കെപിസിസിയെ പിന്തുണച്ച് ദേശീയ നേതൃത്വം

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ്  സംസ്ഥാന ഘടകത്തിന്‍റെ നിലപാടിന് പിന്തുണയുമായി കേന്ദ്ര നേതൃത്വം. വിശ്വാസവും ആചാരവും മാറ്റി നിർത്താനാവില്ലെന്നും നിയമ നിർമ്മാണം വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതായും കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജ്ജേവാല

Randeep Surjewala about sabarimala controversy
Author
Delhi, First Published Jan 6, 2019, 8:08 PM IST

ദില്ലി; ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ്  സംസ്ഥാന ഘടകത്തിന്‍റെ നിലപാടിന് പിന്തുണയുമായി കേന്ദ്ര നേതൃത്വം. വിശ്വാസവും ആചാരവും മാറ്റി നിർത്താനാവില്ലെന്നും നിയമ നിർമ്മാണം വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതായും കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജ്ജേവാല.

കേരളത്തിലെ ജനങ്ങളുടെ ആചാരവും വികാരവും പരിഗണിക്കണം. കേരളത്തിലെ അക്രമങ്ങളിൽ ആശങ്കയുണ്ട്. ക്രമസമാധാനം നിലനിർത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. സിപിഎമ്മും ബിജെപിയും ബോംബേറ് നടത്തുന്നു. ഇതിനെല്ലാം സർക്കാർ മൂകസാക്ഷിയാവുകയാണ്. പിണറായി സർക്കാർ മസിൽ പവർ കാണിക്കുകയാണ്. മോദി സർക്കാർ എരിതീയിൽ ഒഴിക്കുകയാണെന്നും സുര്‍ജ്ജേവാല പറഞ്ഞു.

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ  നിലപാടിനെതിരാണ് ദേശീയ നേതൃത്വം എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ശബരിമല വിഷയത്തില്‍ പ്രതിഷേധ സൂചകമായി ലോക്സഭയില്‍ കറുത്ത ബാഡ്ജ് ധരിച്ചെത്തിയ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരെ സോണിയ ഗാന്ധി ശാസിച്ചു എന്ന തരത്തിലും വാര്‍ത്തകളെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios