വിദേശയാത്ര വിവാദം: റാണി ജോര്‍ജ്ജ് ഐഎഎസിന് കോടതിയിലും  ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: വിദേശയാത്രാ വിവാദം. റാണി ജോർജ്ജ് ഐഎഎസിന് വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് തിരുവനന്തപുരം വിജിലൻസ് കോടതി അംഗീകരിച്ചു. കയർ വകുപ് സെക്രട്ടറിയായിരുന്നപ്പോൾ ചട്ടം ലംഘിച്ച് വിദേശയാത്രകൾ നടത്തിയെന്ന പരാതിയിലായിരുന്നു അന്വേഷണം. 

സർക്കാർ അനുമതിയോടെ നടത്തിയ യാത്രകളിൽ ചട്ടലംഘനമോ സാമ്പത്തിക നഷ്ടമോ ഉണ്ടായിട്ടില്ലെന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ടാണ് കോടതി അംഗീകരിച്ചത്. ക്ലീൻ ചിറ്റ് തളളിക്കളയണമെന്ന ഹർജിക്കാരന്റെ ആവശ്യo കോടതി തള്ളി.