ഈ മാസം 20 നാണ് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ലൗ ജിഹാദെന്നാരോപിച്ച് ബജ്രംഗ്ദള്‍പ്രവര്‍ത്തകര്‍ യുവതിയെയും സുഹൃത്തിനെയും ആക്രമിച്ചത്. മുസ്ലിം യുവാവിനെ വിവാഹം കഴിക്കുന്നതിനായി മതം മാറിയ ഹിന്ദു യുവതിയെയും സുഹൃത്തിനെയും ഒരു സംഘം ആളുകള്‍ വടിയും തടിക്കഷ്ണങ്ങളുമുപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഹിന്ദുക്കളെ മോശമാക്കി ചിത്രീകരിച്ചതിലൂടെ യുവതി തങ്ങള്‍ക്ക് നാണക്കേടുണ്ടാക്കിയെന്നായിരുന്നു ആരോപിച്ചായിരുന്നു മര്‍ദ്ദനം.

സംഭവത്തില്‍ പൊലീസ് ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസ് കോടതിയിലെത്തിയപ്പോഴാണ് ബജ്രംഗ് ദള്‍പ്രവര്‍ത്തകര്‍തന്നെ കൂട്ട മാനഭംഗത്തിനിരയാക്കിയെന്നും പിന്നീട് കെട്ടിത്തൂക്കാന്‍ശ്രമിച്ചെന്നും യുവതി വെളിപ്പെടുത്തിയത്. ഇതോടെ പൊലീസ് ബലാല്‍സംഗ കുറ്റം കൂടി ചുമത്തി എഫ് ഐ ആര്‍മാറ്റിയെഴുതി. കൂടുതല്‍പേര്‍ക്കായി തെരച്ചില്‍ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഉത്തരവിട്ട ബുലന്ദ്ഷഹര്‍ കോടതി പരിശോധന ഫലം പുറത്തു വന്നതിനു ശേഷമായിരിക്കും കേസില്‍തുടര്‍ നടപടികള്‍സ്വീകരിക്കുകയെന്നും വ്യക്തമാക്കി. യുവതിയുടെ വെളിപ്പെടുത്തലോടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍സംഭവത്തില്‍ ജില്ലാ മജിട്രേറ്റിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.