വൈദികര്‍ ബലാത്സംഗം ചെയ്തു; മൊഴിയില്‍ ഉറച്ച് യുവതി
കോട്ടയം: ഓർത്തഡോക്സ് സഭയിലെ വൈദികര്ക്കെതിരായ മൊഴിയിൽ ഉറച്ച് നിന്ന് യുവതി. മജിസ്ട്രേറ്റിന് നല്കിയ രഹസ്യമൊഴിയിലും ബലാൽസംഗം ചെയ്തതായി സ്ഥിരീകരിച്ചു. പൊലീസിന് കൊടുത്ത മൊഴിതന്നെ മജിസ്ട്രേറ്റിനു മുന്നിലുംയുവതി ആവർത്തിക്കുകയായിരുന്നു. പുതിയ സാഹചര്യത്തില് മുൻകൂർ ജാമ്യാപേക്ഷ നൽകാത്ത വൈദികരെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം തുടങ്ങി. മുൻകൂർ ജാമ്യാപേക്ഷ നൽകാത്ത രണ്ട് വൈദികരും ഒളിവിലാണ്.
മറ്റു രണ്ടു പേരുടെ അറസ്റ്റ് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വന്ന ശേഷമാകുമെന്നാണ് പൊലീസ് നല്കുന്ന സൂചന. യുവതിയും വൈദികരും താമസിച്ച ഹോട്ടലിൽ ഉടന് പൊലീസ് പരിശോധന നടത്തും. നേരത്തെ രണ്ട് വൈദികര് ഹൈക്കോടതിയില് മുന്കൂര് ജാമ്യാപേക്ഷ നല്കിയിരുന്നു. ചൊവ്വാഴ്ച ഹര്ജി പരിഗണിച്ച ഹൈക്കോടതി വിധി പറയാന് തിങ്കളാഴ്ചയിലേക്ക് മാറ്റി. യുവതിയുടെ മൊഴിയില് ബലാത്സംഗമടക്കമുള്ള ആരോപണങ്ങള് ഉണ്ടോ എന്ന കാര്യത്തില് വ്യക്തത വരുത്തി റിപ്പോര്ട്ട് സമര്പ്പിക്കാന് സര്ക്കാരിന് കോടതി നിര്ദേശം നല്കുകയും ചെയ്തിരുന്നു. ഇതിനായി പ്രോസിക്യൂഷന് നാല് ദിവസം സമയം ചോദിച്ചിരിക്കുകയാണ്.
ഓര്ത്തഡോക്സ് സഭാംഗമായ യുവതിയുടെ ഭര്ത്താവാണ് കുംബസാര രഹസ്യം മറയാക്കി ഭാര്യയെ വൈദികര് പീഡിപ്പിച്ചെന്ന് സഭയ്ക്ക് പരാതി നല്കിയത്. തുടര്ന്ന് പൊലീസിനും പരാതി നല്കി. കേസില് ഭര്ത്താവിന്റെ പരാതി സ്ഥിരീകരിച്ച് യുവതിയും മൊഴി നല്കിയതോടെയാണ് വൈദികര്ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. തുടര്ന്ന് മജിസ്ട്രേറ്റും മൊഴി രേഖപ്പെടുത്തുകയായിരുന്നു. കേസില് വൈദികരെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നിക്കത്തിനിടെയായിരുന്നു വൈദികര് മുന്കൂര് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
