മൊഴിയിൽ യുവതി ഉറച്ച് നിന്നാൽ അറസ്റ്റിലേക്ക് നീങ്ങും

കോട്ടയം: ഓർത്തഡോക്സ് സഭാ വൈദികർക്കെതിരായ ബലാത്സംഗക്കേസിൽ യുവതിയുടെ രഹസ്യമൊഴി തിരുവല്ല മജിസ്ട്രേറ്റ് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാകും ക്രൈംബ്രാഞ്ചിന്റെ മുന്നോട്ടുള്ള നടപടികൾ. വൈദികർ ബലാത്സംഗം ചെയ്തുവെന്ന ആദ്യം നൽകിയ മൊഴിയിൽ യുവതി ഉറച്ച് നിന്നാൽ അറസ്റ്റിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങും. യുവതിയുടേയും ഭർത്താവിന്റെയും മൊഴി രണ്ട് തവണയാണ് ക്രൈംബ്രാഞ്ച് എടുത്തത്. 

വൈദികരായ എബ്രഹാം വർഗീസ്, ജോബ് മാത്യു, ജോൺസൻ വി മാത്യു , ജെയ്സ് കെ ജോർജ് എന്നിവർക്കെതിരെ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. പ്രായപൂര്‍ത്തിയാകും മുമ്പും ഒരു വൈദികന്‍ പീഡിപ്പിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം വീട്ടമ്മ മൊഴി നല്‍കിയിരുന്നു.