വൈകരുടെ പീഡനം: യുവതിയുടെ രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് അപേക്ഷ നല്‍കും
കോട്ടയം: ഓർത്തഡോക്സ് വൈദികർക്കെതിരായ ബലാത്സംഗകേസിൽ യുവതിയുടെ രഹസ്യമൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയേക്കും.
രഹസ്യമൊഴിയെടുത്ത ശേഷമാകും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കുക. തിരുവല്ല കോടതിയിൽ ഇന്നലെ ക്രൈംബ്രാഞ്ച് എഫ്ഐആർ സമർപ്പിച്ചെന്നാണ് സൂചന.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് നാലു വൈദികർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്. അറസ്റ്റ് ഒഴിവാക്കാൻ വൈദികർ ഇന്ന് കോടതിയെ സമീപിക്കും. പത്തനംതിട്ട സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് സാധ്യത.
വിവാഹ പൂര്വ്വ ബന്ധം കുംബസരിക്കുമ്പോള് വെളിപ്പെടുത്തിയത് മറയാക്കി, യുവതിയെ അഞ്ച് വൈദികര് ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിലേര്പ്പെട്ടു എന്നാണ് യുവാവിന്റെ പരാതി. എന്നാല് ഇക്കാര്യത്തില് പൊലീസില് പരാതി നല്കാന് പരാതിക്കാരന് തയ്യാറായിരുന്നില്ല. സ്വമേധയാ കേസ് രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
