Asianet News MalayalamAsianet News Malayalam

നിര്‍മാതാവിനെതിരായ മോഡലിന്‍റെ പീഡന പരാതി ബ്ലാക്മെയിലിങ്ങിനെന്ന് കണ്ടെത്തല്‍

കൊച്ചി: നിർമ്മാതാവിനെതിരായ പീഡന പരാതി ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാനെന്ന് വ്യക്തമായി. മോഡലായ 24 കാരിയാണ് നിർമാതാവ് വൈശാഖ് രാജനെതിരെ കൊച്ചി സിറ്റി പൊലീസിൽ പരാതി നൽകിയത്. 

rape allegation against producer fake case says police
Author
Kerala, First Published Jan 21, 2019, 12:23 AM IST

കൊച്ചി: നിർമ്മാതാവിനെതിരായ പീഡന പരാതി ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാനെന്ന് വ്യക്തമായി. മോഡലായ 24 കാരിയാണ് നിർമാതാവ് വൈശാഖ് രാജനെതിരെ കൊച്ചി സിറ്റി പൊലീസിൽ പരാതി നൽകിയത്. സൈബർ തെളിവുകളുടെ അടിസ്ഥാനത്തിൽ നിർമ്മാതാവിനെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. 

2018 ഡിസംബർ 28നായിരുന്നു യുവനടി നിർമ്മാതാവ് വൈശാഖ് രാജനെതിരെ പൊലീസിൽ പരാതി നൽകിയത്. 2017ൽ കടവന്ത്രയിലെ ഫ്ളാറ്റിൽ വെച്ച് പീഡിച്ചെന്നായിരുന്നു പരാതി. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നും പരാതിയിൽ പറഞ്ഞിരുന്നു. തെളിവായി വൈശാഖ് രാജനുമായി നടത്തിയ വീഡിയോ ചാറ്റിന്റെ പകർപ്പും പൊലീസിന് മുന്നിൽ ഹാജരാക്കി. പരാതി പരിശോധിച്ച പൊലീസ് ബലാൽസംഗത്തിന് കേസെടുത്തു. 

എന്നാൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണെന്നും സംശയം തോന്നിയ പൊലീസ് പരാതിയുടെ നിജസ്ഥിതി പരിശോധിക്കേണ്ടതുണ്ടെന്ന് നിലപാടെടുത്തു. ഇതിനിടെ കുറ്റാരോപിതനായ വൈശാഖ് രാജൻ എറണാകുളം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. 

പരാതിക്കാരിയായ യുവതി പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോയും ഹാജരാക്കി. ഇത് പരിശോധിച്ച ശേഷമാണ് കേസ് തന്നെ അടിസ്ഥാനരഹിതമെന്ന് പരാമർശിച്ച് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ആറുകോടി രൂപയും കൊച്ചി നഗരത്തിലെ ഫ്ളാറ്റുമാണ് യുവതി ആവശ്യപ്പെട്ടതെന്നാണ് സൂചന. മുമ്പും നിർമാതാവ് യുവതിയുമായി ബന്ധപ്പെട്ട ചിലർക്ക് പണം നൽകിയിട്ടുണ്ടെന്ന് സംഭാഷണത്തിൽ വ്യക്തമാണ്. 
 

Follow Us:
Download App:
  • android
  • ios