തിരുവനന്തപുരം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം മാരായമുട്ടത്താണ് സംഭവം. പെരുങ്കടവിള സ്വദേശി രാജേഷ് ആണ് നെയ്യാറ്റിൻകര പൊലീസിന്‍റെ പിടിയിലായത്
കഴിഞ്ഞ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഇയാൾ നേരത്തെ തന്നെ പ്രണയം നടിച്ച് വശത്താക്കിയിരുന്നു. ഇയാളുടെ ബന്ധുവീട്ടിൽ എത്തിച്ചായിരുന്നു പീഡനം . ആദ്യം ഭയന്ന് സംഭവം പെൺകുട്ടി പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട്, കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് ഇയാൾ കുടുങ്ങിയത്. നേരത്തെയും ഇയാൾ പെൺകുട്ടികളെ പീഡിപ്പിച്ചതായി ആരോപണമുണ്ടായിരുന്നെങ്കിലും ആരും പരാതിപ്പെടാൻ തയ്യാറാവാത്തതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല.
