തിരുവനന്തപുരം: വെള്ളറടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ.കീഴാറൂർ കുറ്റിയാണിക്കാട് ശ്രീദേവി ഭവനിൽ ശരത് ആണ് പൊലിസിന്റെ പിടിയുലായത്. പ്രണയം നടിച്ച് വശത്താക്കിയാണ് ഇയാൾ പെൺകുട്ടിയെ ചുഷണം ചെയ്തത്.
ഈ മാസം ആറാം തിയതി രാവിലെ 9 ന് കീഴാറൂർ സ്വദേശിനിയായ പെൺകുട്ടിയെ പ്രതിയുടെ ബന്ധുവിന്റെ വാഹനത്തിൽ കയറ്റി കൊണ്ടു പോയി, കിഴാറുള്ള പ്രതിയുടെ വീട്ടിൽ എത്തിച്ചായിരുന്നു പീഡിപ്പിച്ചത് .
ഒളിവിലായിരുന്ന പ്രതിയെ ഇന്ന് വെളുപ്പിന് കൊല്ലത്തു നിന്നുമാണ് വെള്ളറട സി ഐ അജിത്ത് കുമാറും സംഘവും പിടികൂടിയത്.കഴിഞ്ഞവർഷം കിഴാറൂർ സരസ്വതി വിദ്യാലയത്തിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രണയം നടിച്ച് പീഡിപ്പിച്ചതായും ആ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതായും പോലീസ് പറഞ്ഞു.
