തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയെ അർദ്ധ സഹോദരൻ വിവാഹവാഗ്ദാനം നൽകി വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോകുകയും തിരുവനന്തപുരം ജില്ലക്കകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിക്കുകയും ചെയ്തു.പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പിടിക്കപ്പെടാതിരിക്കാൻ നിരവധി തവണ സിംകാർഡുകൾ മാറ്റി ഉപയോഗിച്ച പ്രതിയെ തിരുവനന്തപുരം റൂറൽ സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.