12 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അയൽവാസികളായ അമ്പതുകാരനെയും മകനെയും തൃശ്ശൂര്‍ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലുവായ് സ്വദേശി അബ്ദുൾ റഹ്മാൻ എന്ന ശിവനാണ് അറസ്റ്റിലായത് . കുട്ടിയെ പീഡിപ്പിച്ചിരുന്ന ഇയാളുടെ പ്രായപൂർത്തിയാകാത്ത മകനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാതാപിതാക്കൾ വിവാഹ മോചനം നടത്തിയതിനെ തുടർന്ന് അമ്മയോടൊപ്പം കഴിയുന്ന കുട്ടി അവധിക്ക് അച്ഛന്‍റെ വീട്ടിലെത്തിയപ്പോഴാണ് അയൽവാസികളായ അച്ഛനും മകനും ചേര്‍ന്ന് പീഡിപ്പിച്ചത്.
ഘർവാപസി പരിപാടിയിലൂടെ തൃശൂർ ജില്ലയിൽ ആദ്യമായി ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബമാണ് അബ്ദുറഹ്മാന്റേത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് അച്ചനും മകനും ചേർന്ന് തന്നെ പീഡിപ്പിച്ചിരുന്നതായി കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാംകുളം പോലീസ് കേസ് രജിസ്ട്രർ ചെയ്ത് എരുമപ്പെട്ടി പോലീസിന് കൈമാറുകയായിരുന്നു.
