പറവൂര്‍: ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സ്റ്റേഷനറി കടയിലെ ജീവനക്കാരൻ അറസ്റ്റിൽ. എറണാകുളം വടക്കൻ പറവൂർ ചെട്ടിക്കാട് സ്വദേശി സ്റ്റീഫനാണ് അറസ്റ്റിലായത്.

കടയിൽ എത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ ജീവനക്കാരനായ സ്റ്റീഫന്‍ പീ‍ഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. രക്ഷപെട്ട് ഓടിയ പെൺകുട്ടി സമീപത്തെ സ്കൂളിലെത്തി അധ്യാപകരെ വിവരം ധരിപ്പിച്ചു. തുടർന്ന് വടക്കേക്കര പൊലീസെത്തി സ്റ്റീഫനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പറവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ‍ഡ് ചെയ്തു.