യുവതിയെ അക്രമി കീഴ്പ്പടുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്  

മുംബൈ: മുംബൈയില്‍ ലോക്കല്‍ ട്രെയിനില്‍ യുവതിക്കു നേരെ പീഡനശ്രമം. താനെയില്‍നിന്ന് ഛത്രപതി ശിവജി ടെര്‍മിനസിലേക്കുള്ള യാത്രക്കിടെയാണ് യുവതിക്കു നേരെ ആക്രമണവും പീഡനശ്രമവും നടന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഭിന്നശേഷിക്കാര്‍ക്കു വേണ്ടി നീക്കിവച്ച കമ്പാര്‍ട്ടുമെന്റിലായിരുന്നു അതിക്രമം നടന്നത്.

ദാദര്‍ സ്റ്റേഷനില്‍ വച്ച് അക്രമിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രില്‍ കൊണ്ട് വേര്‍തിരിച്ചിരുന്ന, തൊട്ടടുത്ത കമ്പാര്‍ട്‌മെന്റില്‍ ഗാര്‍ഡ് ഉണ്ടായിരുന്നെങ്കിലും ആക്രമണം കണ്ടുനിന്നതല്ലാതെ യുവതിയെ രക്ഷപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. യുവതിയെ അക്രമി കീഴ്പ്പടുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹയാത്രക്കാരില്‍ ഒരാള്‍ വീഡിയോയില്‍ പകര്‍ത്തുകയയിരുന്നു.