ബ്ലോക്ക് ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ
കൊച്ചി: ബ്ലോക്ക് ഓഫീസിൽ അപേക്ഷ നൽകാനെത്തിയ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തില്‍ ബ്ലോക്ക് ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ. വീട്ടമ്മയുടെ പരാതിയെ തുടർന്ന് കേസെടുത്ത കോതമംഗലം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോതമംഗലം ബ്ളോക്ക് ഓഫീസ് ജോയിന്‍റ്. ബിഡിഒ പറക്കുടിയിൽ ഷിബു ആണ് പിടിയിലായത്. വീട് പുതുക്കി പണിയുന്നതിനുള്ള അപേക്ഷയുമായണ് വീട്ടമ്മ കോതമംഗലം ബ്ളോക്ക് ഓഫീസിൽ എത്തിയത്.
അപേക്ഷക്കാരിയെ ജോ.ബ്ളോക്ക് ഡവലപ്പ്മെന്‍റ് ഓഫീസർ പറക്കുടിയിൽ ഷിബു മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം അപമാനിക്കാൻ ശ്രമിച്ചെന്നാണ് പരതായി. കരഞ്ഞുകൊണ്ട് ഓഫീസ് മുറിയിൽ നിന്ന് പുറത്തിറങ്ങിയ വീട്ടമ്മ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനോട് പരാതി പറയുകയായിരുന്നു. തുടർന്ന് ബ്ളോക്ക് പ്രസിഡന്‍റ് കോതമംഗലം പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പ്രതിയെ പിടികൂടുകയായിരുന്നു. വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോതമംഗലം മജിസ്ടേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
