കോഴിക്കോട് പുതുപ്പാടിയിൽ നഴ്സിനെ പീഡിപ്പിക്കാൻശ്രമിച്ച കേസിൽ 3 പേരെ അറസ്റ്റു ചെയ്തു. മുഖ്യപ്രതി അജയനെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്.

പുതുപ്പാടി കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അജയന്‍, അയ്യൂബ്, ഉനൈസ് എന്നിവരാണ് പിടിയിലായത്.കഴിഞ്ഞമാസം 31നാണ് ആശുപത്രിയിൽ പീഡന ശ്രമമുണ്ടായത്.കാലിന് പരിക്കേറ്റ് ചിക്ത്സ തേടിയെത്തിയ മുഖ്യപ്രതി അജയൻ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.സുഹൃത്തുകളായ അയ്യൂബു,ഉനൈസും ഇയാൾക്കൊപ്പമുണ്ടായിരുന്നു.സംഭവ ശേഷം പ്രതികൾ ഒളിവിലായിരുന്നു.

ഖത്തറിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് അജയനെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ചയാണ് പിടികൂടിയത്.താമരശ്ശേരി ഡി വൈ എസ് പി നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. അയ്യൂബിനെ ഉനൈദിനെയും പുതുപ്പാടി നിന്നുമാണ് അറസ്റ്റ് ചെയതത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ മൂന്നുപേരെയും റിമാണ്ട് ചെയ്തു.