മലബാർ എക്സ് പ്രസില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ട്രെയ്നിൽ പീഡിപ്പിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസില്‍ വിധി.
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ട്രെയ്നിൽ പീഡിപ്പിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ പ്രതിയ്ക്ക് നാല് വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. മാതാപിതാക്കളോടൊപ്പം മലബാർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ഏഴുവയസുകാരിയെ കയറിപ്പിടിച്ചുവെന്ന കേസിൽ മലപ്പുറം കോട്ടക്കൽ കെ. പി. ഷംസുദ്ദീനെയാണ് കോഴിക്കോട് പോക്സോ കോടതി ജഡ്ജി കെ. സുഭദ്രാമ്മ ശിക്ഷിച്ചത്.
2015 ഫെബ്രുവരി മൂന്നിന് കാഞ്ഞങ്ങാട് നിന്ന് എറണാകുളത്തേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടിയും മാതാപിതാക്കളും. ബർത്തിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ വടകരയിലെത്തിയപ്പോൾ ഇയാൾ കയറിപിടിച്ചുവെന്നാണ് കേസ്. മാതാപിതാക്കളും യാത്രക്കാരും ചേർന്ന് ഷംസുദ്ദീനെ പിടികൂടി റെയിൽവേ പൊലീസിൽ ഏൽപിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്പ്രോസിക്യൂട്ടർ കെ. സുനിൽ കുമാർ ഹാജരായി.
