കണ്ണൂര്‍: കൊട്ടിയൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍. വിലങ്ങാട് സ്വദേശി സജി ജോര്‍ജ്ജ് നെയാണ് കേളകം പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പെണ്‍കുട്ടി മാതാവുമൊത്തു കേളകം പോലീസില്‍ നല്‍കിയ പരാതിയില്‍ ആണ് നടപടി.

ാട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്പോള്‍ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. പേരാവൂര്‍ സി.ഐ. എ.കുട്ടികൃഷ്ണനാണ് കേസന്വോഷണ ചുമതല. പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി തലശ്ശേരി കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.