മലപ്പുറം: വണ്ടൂരില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ 2 പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. ഒന്നാം പ്രതി കാരാട് സ്വദേശി അരിമ്പരത്തൊടി വിപിൻ,രണ്ടാം പ്രതി രജിത്ത് എന്നിവരാണ് പെരിന്തല്‍മണ്ണ കോടതിയില്‍ കീഴടങ്ങിയത്. ഇവരെ ചോദ്യം ചെയ്യുന്നതിനായി വണ്ടൂര്‍ പൊലീസ് കസ്റ്റഡിയിലില്‍ വാങ്ങി
കഴിഞ്ഞ മാസം 17 ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന എട്ടാം ക്ലാസുകാരിയേയും കൂട്ടുകാരിയേയും വിപിനും രജിത്തും തടഞ്ഞുവെച്ചു. തുടര്‍ന്ന് എട്ടാംക്ലാസുകാരിയെ വിപിൻ അടുത്തുള്ള ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി കുളിമുറിയില്‍ വച്ച് പീഡിപ്പിച്ചു.
ഈ സമയം രണ്ടാമത്തെ പെണ്‍കുട്ടിയെ ബലമായി പിടിച്ചുവച്ച് രജിത്ത് പീഡനത്തിന് സഹായം നല്‍കുക ആയിരുന്നു. തുടര്‍ന്ന് പെണ്കുട്ടി വണ്ടൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതികള് ഒളിവില് പോയി. അന്വേഷണം ഊര്‍ജ്ജിതമായ സാഹചര്യത്തിലാണ് ഇവര്‍ പെരിന്തല്‍മണ്ണ കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്ന് കോടതി ഇവരെ റിമാന്‍റ് ചെയ്തു
ഒന്നാം പ്രതിക്കെതിരെ ബലാത്സംഗത്തിനും, പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിച്ചതിനും രണ്ടാംപ്രതിക്കെതിരെ കൃത്യത്തിന് സഹായം ചെയ്തിതിനുമാണ് കേസെടുത്തിരിക്കുന്നത്
