കന്യാസ്ത്രീയുടെ പരാതിയിൽ കഴന്പുണ്ടെന്നും തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സംഘത്തലവനായ ഡിവൈഎസ്പി കെ സുഭാഷ് പറഞ്ഞു ഇതിനിടെ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സുനില്‍ തോമസ് പിന്‍മാറി.
ദില്ലി: ജലന്ധര്‍ കത്തോലിക്ക ബിഷപ്പിനെതിരെയുള്ള ബലാല്‍സംഗക്കേസ് അന്വേഷിക്കുന്ന കേരള പൊലീസ് സംഘം ദില്ലിയിലെത്തി. കന്യാസ്ത്രീക്കെതിരെ സഭയ്ക്ക് പരാതി നല്കിയ ബന്ധുവായി സ്ത്രീയില്‍ നിന്ന് പൊലീസ് ആദ്യം മൊഴിയെടുക്കും. കന്യാസ്ത്രീയുടെ പരാതിയിൽ കഴന്പുണ്ടെന്നും തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സംഘത്തലവനായ ഡിവൈഎസ്പി കെ സുഭാഷ് പറഞ്ഞു ഇതിനിടെ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സുനില്‍ തോമസ് പിന്‍മാറി. ഹർജിയില്‍ പ്രാഥമിക വാദം കേട്ട ശേഷമാണ് ജസ്റ്റിസ് സുനില്‍ തോമസ് ഒഴിവായത്. സൈബര്‍ വിദഗ്ദര്‍ ഉള്‍പ്പെടെയുള്ള ആറംഗ സംഘം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ദില്ലിയിലെത്തിയത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഡിവൈഎസ്പി കെ സുഭാഷ് പറഞ്ഞു
ഭര്‍ത്താവുമായി കന്യാസ്ത്രീക്ക് അവിഹിത ബന്ധം ഉണ്ടെന്നായിരുന്നു ഇവരുടെ പരാതി. ഇതിന് ശേഷം വത്തിക്കാന്‍ സ്ഥാനപതിയെ കാണും. ബിഷപ്പിനെതിരെ വത്തിക്കാന്‍ സ്ഥാനപതിക്ക് പരാതി നല്‍കിയിരുന്നുവെന്ന് കന്യാസ്ത്രീ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ നിജസ്ഥിതി ബോധ്യപ്പെടുകയാണ് ലക്ഷ്യം. ഇതിന് ശേഷം ബിഷപ്പിന്റെ മൊഴിയെടുക്കാന്‍ ജലന്ധറിലേക്ക് തിരിക്കും. ബലാൽസംഗ കേസിലെ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജി ഇനി മറ്റൊരു ബെഞ്ച് പരിഗണിക്കും. കേരള കാത്തലിക് ചർച്ച് റിഫൊർമേഷൻ മൂവ്മെന്റാണ് ഹർജിക്കാര്‍.സമീപകാലത്ത് ക്രൈസ്തവ സഭകൾ അപഹസിക്കപ്പെടുന്ന അവസ്ഥയാണെന്ന് ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം അഭിപ്രായപ്പെട്ടു. വൈദിക സമൂഹം മാതൃകയാവേണ്ടവരാണ്ടവരാണെന്നും നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ വൈദികർ ശ്രമിക്കണമെന്നും സൂസപാക്യം ആവശ്യപ്പെട്ടു.
