ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ അറസ്റ്റുണ്ടാകും. യുവതിയെ വൈദികര്‍ ബലാത്സംഗം ചെയ്ത തിരുവല്ല സ്കൂളിലെ ബോ‍ഡിംഗിലെത്തി തെളിവെടുത്തു. വൈദികരുമായി ബന്ധപ്പെട്ടെന്ന് യുവതിയുടെ മൊഴിയിൽ പറയുന്ന സ്ഥലങ്ങളിൽ നിന്ന് സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.
കോട്ടയം: ഓർത്തഡോക്സ് സഭാ വൈദികരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തീരുമാനം വരും വരെ അറസ്റ്റ് വേണ്ടെന്ന് അന്വേഷണ സംഘം. തെളിവെടുപ്പ് ഒരാഴ്ച്ചയ്ക്കകം പൂര്ത്തിയാകുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ബലാത്സംഗക്കേസിൽ വൈദികരുടെ മുൻകൂര് ജാമ്യാപേക്ഷ നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അതുവരെ അറസ്റ്റ് വേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ അറസ്റ്റുണ്ടാകും. യുവതിയെ വൈദികര് ബലാത്സംഗം ചെയ്ത തിരുവല്ല സ്കൂളിലെ ബോഡിംഗിലെത്തി തെളിവെടുത്തു. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. കറുകച്ചാലിലെ ആശ്രമത്തിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. യുവതിയുടെ മൊബൈൽ ഫോൺ സന്ദേശങ്ങളും രേഖകളും അന്വേഷണ സംഘത്തിന് കിട്ടി. ഒരാഴ്ച്ചയ്ക്കകം തെളിവെടുപ്പുകൾ പൂര്ത്തിയാക്കും,
വൈദികര് ജോലി ചെയ്ത സ്ഥലങ്ങളിലെ രേഖകൾ മാത്രമാണ് ഇനി കിട്ടാനുള്ളത്. ജാമ്യാപേക്ഷ തള്ളിയാൽ വൈദികര് കോടതിയിൽ കീഴടങ്ങുമെന്നാണ് സൂചന. അപ്പീൽ നൽകുന്ന കാര്യത്തിൽ ഹൈക്കോടതി വിധി വന്ന ശേഷം തീരുമാനമെടുക്കാനാണ് തീരുമാനം. വൈദികരുമായി ബന്ധപ്പെട്ടെന്ന് യുവതിയുടെ മൊഴിയിൽ പറയുന്ന സ്ഥലങ്ങളിൽ നിന്ന് സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.
