തിരുവനന്തപുരം: ബലാത്സംഗ കേസില്‍ അറസ്റ്റിലായ പ്രമുഖ വ്യവസായി രാജ്‌മോഹന്‍പിള്ളയെ റിമാന്‍ഡ് ചെയ്തു. ഒറീസ സ്വദേശിയായ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്. അതേ സമയം സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
വ്യവസായി രാജ്‌മോഹന്‍പിള്ളയുടെ വഴുക്കാടുള്ള ഫ്‌ളാറ്റില്‍ വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് ഒറീസ സ്വദേശിയായ സ്ത്രീയുടെ പരാതി. രണ്ടുമാസം ഗര്‍ഭിണിയായ സ്ത്രീയ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ബലാത്സംഗത്തിന് ഇരയായ കാര്യം ഡോക്ടറോടാണ് സ്ത്രീ പറയുന്നത്. ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്ത് കേസ് മ്യൂസിയം പൊലീസിന് കൈമാറി. സ്ത്രീമൊഴിയില്‍ ഉറച്ചുനിന്നതോടെ രാജ്‌മോഹന്‍പിള്ളയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.
സ്ത്രീ ഇപ്പോള്‍ പൊലീസ് സംരക്ഷണയിലാണ്. എന്നാല്‍ പൊലീസ് കസ്റ്റഡയില്‍ ചോദ്യം ചെയ്തപ്പോള്‍ രാജമോഹന്‍പിള്ള കുറ്റം നിക്ഷേധിക്കുകയായിരുന്നു. ഒറീസ സ്വദേശികളായ മറ്റ് രണ്ടു പുരുഷമാര്‍ വീട്ടുജോലിക്കുണ്ടായിരുന്നുവെന്നാണ് അവരുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടൊയിരുന്നുവെന്നുമാണ് പ്രതിയുടെ ആരോപണം.
ശാസ്ത്രീയ പരിശോധനയിലൂടെ നിരപരാധിത്വം തെളിയിക്കുമെന്നും പ്രതി പൊലീസിനോട് പറഞ്ഞു. സ്ത്രീ പരാതി നല്‍കിയശേഷം ഈ രണ്ടു ജോലിക്കാരും ഒളിവില്‍പോയതായി പൊലീസ് പറയുന്നു. പക്ഷെ പെണ്‍കുട്ടി ഇവര്‍ക്കെതിരെ മൊഴി നല്‍കിയിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
