യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ചേർത്തല മുൻ സിപിഎം കൗൺസിലർ അറസ്റ്റില്‍
കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ സിപിഎം ചേർത്തല മുൻ കൗൺസിലർ ആർ ബൈജു അറസ്റ്റിലായി. എറണാകുളം സെൻട്രൻ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എറണാകുളത്തെ ലോഡ്ജിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് ചേർത്തലയിലെ സിപിഎം മുൻ കൗൺസിലറും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന ആർ ബൈജു അറസ്റ്റിലായത്. 2016 ലാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. തന്നെ കബളിപ്പിച്ച് 15ലക്ഷം രൂപ കൈക്കലാക്കിയെന്നും പരാതിയിലുണ്ട്. 2017ൽ എറണാകുളം സെൻട്രൽ പൊലിസില് പരാതി നല്കി.
ചേർത്തലയിൽ കോൺഗ്രസ് പ്രദേശിക നേതാവ് ദിവാകരനെ വധിച്ച കേസിലും പ്രതിയാണ് ആർ ബെജു. കയര് തടുക്ക് വാങ്ങാൻ വിസമ്മതിച്ചതിന്റെ പേരിൽ 2009ൽ ദിവാകരനെ വെട്ടിക്കൊന്നെന്നാണ് കേസ്. ഈ കേസിൽ ആറാം പ്രതിയായ ബൈജു വിചാരണയ്ക്കായി ആലപ്പുഴ കോടതിയിൽ എത്തി മടങ്ങുന്പോഴാണ് ബലാത്സംഗക്കേസിൽ പിടിയിലായത്. സി.പി.എം ഭരണം കയ്യാളിയിരുന്ന ചേര്ത്തല സര്വ്വീസ് സഹകരണ ബാങ്ക് ഭാരവാഹിയായിരിക്കെ സാന്പത്തിക തട്ടിപ്പ് നടത്തിയതിന്റെ പേരില് പാര്ട്ടിയില്നിന്നും പുറത്താക്കപ്പെട്ടയാളാണ് ബൈജു എന്ന് പൊലീസ് പറഞ്ഞു.
