ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ പീഡനം: നാല് പേര്‍ പിടിയില്‍

ഹൈദരാബാദ്: സർവകലാശാല ക്യാന്പസ്സിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ നാല് പേർ അറസ്റ്റിൽ. നാലുപേരും പ്രായപൂർത്തി ആകാത്തവരാണ്. ക്യാന്പസിൽ മോഷണം നടത്താനെത്തിയപ്പോഴാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.

ആർട്സ് വിഷയത്തിൽ പഠിക്കുന്ന ഇരുപതുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. വെളളിയാഴ്ച രാത്രി സുഹൃത്തിനൊപ്പം ക്യാന്പസിലൂടെ നടക്കുന്നതിനിടെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്.