സംഭവത്തിന് ശേഷം അമ്പലത്തിലെ പൂജാരി ഒളിവില്‍ പോയെന്ന് പൊലീസ്. പരാതിയായപ്പോള്‍ മാത്രമാണ് ഇക്കാര്യം പുറംലോകമറിയുന്നത്.

നോയിഡ: ഗ്രെയ്റ്റര്‍ നോയിഡയില്‍ അമ്പലത്തിനകത്ത് വച്ച് പൂജാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം പരാതിയായി പൊലീസിനെ അറിയിച്ചതോടെയാണ് പുറത്തായത്. 

ബന്ധുവായ സ്ത്രീയോടൊപ്പം അമ്പലത്തിലെത്തിയ പെണ്‍കുട്ടിയെ പൂജാരി തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

സംഭവത്തിന് ശേഷം ഒളിവില്‍ പോയിരിക്കുകയാണ് പ്രതിയായ പൂജാരി സ്വാമി കനയ്യ നന്ദ്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുന്നതായും പൊലീസ് അറിയിച്ചു.