പതിമൂന്നുകാരിക്ക് പീഡനം യുവാവ് അറസ്റ്റില്‍ ചെമ്പനരുവി സ്വദേശി മഞ്ചേഷ് പിടികൂടിയത് തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവേ
കൊല്ലം: പത്തനാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയില്. പത്തനാപുരം ചെമ്പനരുവി സ്വദേശി മഞ്ചേഷിനെയാണ് പൊലീസ് പിടികൂടിയത്.
പുനലൂര് സ്വദേശിയായ 13 കാരിയാണ് പീഡനത്തിന് ഇരയായത്. ഏതാനും നാള് മുമ്പ് പത്തനാപുരം ചെമ്പവരുവിയിലുള്ള ബന്ധുവീട്ടില് എത്തിയ പെണ്കുട്ടിയോട് പ്രണയം നടിച്ച് അയല്വാസിയായ മഞ്ചേഷ് അടുക്കുകയായിരുന്നു. പിന്നീട് ഇയാള് ഒരു വര്ഷത്തോളമായി പെണ്കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു. സംശയം തോന്നിയ നാട്ടുകാരില് ചിലര് ചൈല്ഡ് ലൈനില് വിവരമറിയിക്കുകയായിരുന്നു . തുടര്ന്ന് ചൈല്ഡ് പ്രവര്ത്തര് പൊലീസിനെ സമീപിച്ചു.
പൊലീസ് അന്വേഷണം നടക്കുന്നതായി മനസിലാക്കിയ മഞ്ചേഷ് തമിഴ്നാട്ടിലേക്ക് കടന്നുകളയാന് ശ്രമിച്ചെങ്കിലും അച്ചന്കോവില് ചെക്ക്പോസ്റ്റിന് സമീപത്ത് നിന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. പുനലൂര് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മഞ്ചേഷിനെ കസ്റ്റഡിയിലെടുത്തത്. ഇതിന് മുമ്പ് കഞ്ചാവ് കടത്താന് ശ്രമിച്ച കേസിലും, നിരവധി മോഷണക്കേസുകളിലും പ്രതിയാണ് മഞ്ചേഷെന്ന് പൊലീസ് അറിയിച്ചു. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു
