കൊച്ചി: ഭിന്നശേഷിയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പെൺകുട്ടിയുടെ രണ്ടാനച്ഛനും അമ്മയും അയൽവാസിയും അറസ്റ്റിൽ.
കൊച്ചി സെൻട്രൽ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ വീട്ടിലിരുന്ന് ഒന്നിച്ച് മദ്യപിച്ചിക്കുക പതിവായിരുന്നുവെന്നും ഇതിന് ശേഷം രണ്ടാനച്ഛനും അയൽവാസിയും പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ അമ്മയുടെ അറിവോടെയായിരുന്നു ബലാത്സംഗം. വിവരം പെൺകുട്ടി അയൽക്കാരോട് പറഞ്ഞതോടെ സാമൂഹ്യപ്രവർത്തകരിടപെട്ടാണ് പൊലീസിൽ അറിയിച്ചത്.
