തിരുവനന്തപുരം: സ്ത്രീ പീഡനക്കേസിൽ ആരോപണ വിധേയനായ എം.വിൻസെന്‍റ് എംഎൽഎ അറസ്റ്റിൽ. എംഎൽഎ ഹോസ്റ്റലിൽ നടന്ന നാല് മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. എംഎൽഎ ഹോസ്റ്റലിൽനിന്നു പേരൂർക്കട പോലീസ് ക്ലബിൽ എത്തിച്ചതിനുശേഷമാണ് എംഎൽഎയുടെ അറസ്റ്റു രേഖപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാറശാല സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എംഎൽഎയെ പോലീസ് ക്ലബിൽ എത്തിച്ചത്. പിന്നീട് അദ്ദേഹത്തെ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. ആത്മഹത്യ പ്രേരണ, പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വിൻസെന്‍റിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.

പോലീസ് ആസ്ഥാനത്ത് എത്തിച്ച വിൻസെന്‍റ് എംഎൽഎയെ എസ്പി അജിതാ ബീഗത്തിന്‍റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30മുതലാണ് വിൻസെന്‍റിനെ എംഎൽഎ ഹോസ്റ്റലിൽ പോലീസ് ചോദ്യം ചെയ്തത്.

കേസുമായി ബന്ധപ്പെട്ടു വിൻസെന്‍റ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.