Asianet News MalayalamAsianet News Malayalam

പീഡനക്കേസ് പിന്‍വലിക്കാന്‍ തയ്യാറായില്ല; യുവതിയെ പ്രതി വെടിവച്ച് കൊന്നു

തനിക്കെതിരായ ബലാത്സംഗ കേസ് പിൻവലിക്കാത്തിൽ പ്രതിഷേധിച്ചാണ് സന്ദീപ് കുമാർ എന്നായാള്‍ യുവതിയെ കൊന്നത്. നൈറ്റ് ക്ലബിലെ ഡാൻസറായ യുവതിയെ വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയാണ് സന്ദീപ് കുമാർ കൊലപ്പെടുത്തിയതെന്ന് യുവതിയുടെ അമ്മ പറയുന്നു.

Rape Survivor Shot Dead by accused For Not Withdrawing Case
Author
Gurugram, First Published Jan 19, 2019, 11:28 AM IST

ഗുരുഗ്രാം:  22 വയസ്സുകാരിയെ നൈറ്റ് ക്ലബ് സുരക്ഷാ ജീവനക്കാരൻ വെടിവച്ചുകൊന്നു. തനിക്കെതിരായ ബലാത്സംഗ കേസ് പിൻവലിക്കാത്തിൽ പ്രതിഷേധിച്ചാണ് സന്ദീപ് കുമാർ എന്നായാള്‍ യുവതിയെ കൊന്നത്. നൈറ്റ് ക്ലബിലെ ഡാൻസറായ യുവതിയെ വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയാണ് സന്ദീപ് കുമാർ കൊലപ്പെടുത്തിയതെന്ന് യുവതിയുടെ അമ്മ പറയുന്നു.

രാവിലെ നതാപൂരിലെ വീട്ടിലെത്തിയ സന്ദീപ് മകളോട് കുറച്ച് സംസാരിക്കാനുണ്ടെന്ന് ആവശ്യപ്പെട്ടു. സംസാരിക്കാന്‍ സമ്മതിച്ച മകൾ അയാൾക്കൊപ്പം കാറിൽ കയറി. എന്നാൽ മകൾ കാറിൽ കയറിയതും അയാൾ വാഹനം വേഗത്തിൽ ഓടിച്ചു വിടുകയായിരുന്നു. തുടർന്ന് വൈകുന്നേരം ആറ് മണിക്ക് സന്ദീപ് വിളിക്കുകയും കേസ് പിൻവലിച്ചില്ലെങ്കിൽ മകളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതു. 

ഗുരുഗ്രാം-ഫരീദാബാദ് എക്സ്പ്രസ് വെയിലെ ഖുശ്ബു ചൗക്കിൽനിന്ന് നാട്ടുകാരാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.  യുവതിയുടെ ശരീരത്തിൽ നാല് തവണ വെടിയേറ്റ് പാടുകൾ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. സന്ദീപ് കുമാർ ജോലി ചെയ്യുന്ന അതേ നൈറ്റ് ക്ലബ്ബിലാണ് കൊല്ലപ്പെട്ട യുവതിയും ഡാൻസറായി ജോലി ചെയ്തിരുന്നത്. 

നാല് വർഷമായി ഇരുവരും ഇതേ ക്ലബ്ബിൽ ജോലി ചെയ്തുവരുകയാണ്. ക്ലബ്ബിലെ സുരക്ഷാ ഗാർഡ് അഥവാ ബൗൺസറാണ് സന്ദീപ്. 2017 മാർച്ചിലാണ് സന്ദീപ് തന്നെ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് യുവതി ഗുരുഗ്രാം പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് സന്ദീപിനെ അറസ്റ്റ് ചെയ്തു. 

സന്ദീപിനെതിരായ ബലാത്സംഗ കേസിൽ വെള്ളിയാഴ്ച കോടതി വാദം കേൾക്കാനിരിക്കെയാണ് യുവതി കൊല്ലപ്പെടുന്നത്. കേസിൽ യുവതിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടാതെ ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സന്ദീപിനെതിരെ പൊലീസ് പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തു.

Follow Us:
Download App:
  • android
  • ios