25 കാരന്‍റെ ലിംഗപദവി നിര്‍ണയിക്കാന്‍ കേരള ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്

കൊച്ചി: ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. 25 വയസുകാരന്‍റെ ലിംഗപദവി നിര്‍ണയം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. മകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഇടപ്പള്ളി സ്വദേശിനിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. ട്രാന്‍സ്ജൻഡേഴ്സ് മകനെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്നു എന്നായിരുന്നു അമ്മയുടെ വാദം. താൻ ട്രാൻസ്ജൻഡര്‍ ആണെന്ന് മകന്‍ കോടതിയിൽ പറഞ്ഞു. തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ് .