ജൂലൈ രണ്ടിന് രാവിലെ എട്ട് മണിക്ക് റാസര്‍ ഖൈമ ശൈഖ് സായിദ് പള്ളിയില്‍ മയ്യിത്ത് നമസ്കാരം നടക്കും.
റാസല്ഖൈമ രാജകുടുംബാംഗമായ ഷെയ്ഖ് ഹമദ് ബിന് മുഹമ്മദ് അല് ഖാസിമി അന്തരിച്ചു. റാസല്ഖൈമ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്സില് അംഗവുമായ ഷെയ്ഖ് സഊദ് ബിന് സഖര് അല് ഖാസിമിയുടെ ഓഫീസില് നിന്നാണ് വിവരം ഔദ്ദ്യഗികമായി പുറത്തുവിട്ടത്. 80 വയസുകാരനായ അദ്ദേഹം ഇപ്പോഴത്തെ ഭരണാധികാരി ഷെയ്ഖ് സഊദ് ബിന് സഖര് അല് ഖാസിമിയുടെ അമ്മാവനാണ്.
ജൂലൈ രണ്ടിന് രാവിലെ എട്ട് മണിക്ക് റാസര് ഖൈമ ശൈഖ് സായിദ് പള്ളിയില് മയ്യിത്ത് നമസ്കാരം നടക്കും. തുടര്ന്ന് അല്ഖാസിമി കുടുംബ ഖബറിടത്തിലായിരിക്കും മൃതദേഹം ഖബറടക്കുന്നത്. മരണത്തെ തുടര്ന്ന് റാസല് ഖൈമയില് മൂന്ന് ദിവസത്തെ ഔദ്ദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല് മൂന്ന് ദിവസത്തേക്ക് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
