റസാക്ക് കോട്ടക്കല്‍ ഫൗണ്ടേഷനാണ് 'ഓര്‍മ്മയില്‍ റസാഖ്് കോട്ടക്കല്‍' എന്ന പേരില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചത്. സമാപന ചടങ്ങില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പങ്കെടുത്തു. തന്റെ സിനിമകളില്‍ സ്റ്റില്‍ ഫോട്ടാഗ്രാഫറായി പ്രവര്‍ത്തിച്ചിരുന്ന റസാക്കിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അടൂര്‍ പങ്കുവെച്ചു.
റസാക്ക് പകര്‍ത്തിയ അടൂരിന്റെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഉമ്മര്‍ തറമേല്‍ തയ്യാറാക്കിയ 'എ ഡോര്‍ ടു അടൂര്‍' എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയതു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘുറായിയില്‍ നിന്നും അടൂര്‍ ഗോപാലകൃഷണന്‍ പുസ്തകം ഏറ്റുവാങ്ങി.
കേരളത്തെക്കുറിച്ച് അധികം വൈകാതെ ഒരു പുസ്തകം പുറത്തിറക്കുമെന്ന് രഘുറായ് പറഞ്ഞു. അനുസ്മരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോഗ്രഫി ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
