എലി എന്ന് ചിന്തിക്കാന്‍ വരട്ടെ, ഈ എലി വെറും എലിയല്ലെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ

ചൈന: വിശന്ന് വലഞ്ഞ പാമ്പിന് മുന്നില്‍ ഒരു പെട്ടാല്‍ എന്തായിരിക്കും അവസ്ഥ. പാവം എലി എന്ന് ചിന്തിക്കാന്‍ വരട്ടെ, ഈ എലി വെറും എലിയല്ലെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. ചൈനയിലെ ഗുവാങ്ഡോങില്‍ നിന്നുള്ളതാണ് വീഡിയോ.

നടന്നു പോകുമ്പോള്‍ കണ്ട അസാധാരണ സംഭവം ഒരു യുവാവാണ് വീഡിയോയിലാക്കിയത്. എലിയെ പിടികൂടാന്‍ ശ്രമിക്കുന്ന പാമ്പിന്റെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുന്ന എലിയെ ദൃശ്യങ്ങളില്‍ കാണാം. എലിയുടെ ആക്രമണം ശക്തമായതോടെ എങ്ങനേയും അവിടെനിന്ന് രക്ഷപെട്ടാല്‍ മതിയെന്ന അവസ്ഥയിലായി പാമ്പ്.

എന്നാല്‍ രക്ഷപെടാന്‍ ശ്രമിച്ച പാമ്പിനെ തലങ്ങും വിലങ്ങും ആക്രമിച്ച എലി തലയില്‍ കടി മുറുക്കിയതോടെ പാമ്പിന് കീഴടങ്ങേണ്ടി വന്നു. പാമ്പിന്റെ തലയില്‍ കടിച്ച് എടുത്തുകൊണ്ടു രോവുന്ന എലിയുടെ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. അഞ്ചടിയോളം വരുന്ന പാമ്പിനെ തോല്‍പിക്കുന്നത് പാമ്പിന്റെ തലയുടെ വലിപ്പം പോലുമില്ലാത്ത എലിയെന്നതാണ് ശ്രദ്ധേയമായ കാര്യം.