കൊച്ചി: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ കടകള്‍ അടച്ച് സമരം നടത്തുകയാണ്. റേഷന്‍ വിതരണം ചെയ്ത വകയില്‍ കുടിശ്ശികയുള്ള തുക ലഭിക്കണമെന്നടക്കം വിവിധ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സമരം. വ്യാപാരികളോട് ഇന്‍കം ടാക്‌സ് റിട്ടേണ്‍ അടക്കാന്‍ ആവശ്യപെടുന്നത് പിന്‍വലിക്കുക, വേതന പാക്കേജ് നടപ്പാക്കുമെന്ന മന്ത്രിയുടെ വാഗ്ദാനം പാലിക്കുക തുടങ്ങിയ കാര്യങ്ങളും വ്യാപാരികള്‍ മുന്നോട്ട് വെക്കുന്നുണ്ട്.

ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണയും റേഷന്‍ വ്യാപാരികള്‍ നടത്തും. അടുത്തമാസം മുതല്‍ നിസ്സഹകരണ സമരം ആരംഭിക്കുമെന്ന് വ്യാപാരികളുടെ സംഘടന വ്യക്തമാക്കി.