Asianet News MalayalamAsianet News Malayalam

റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

ration dealers to begin strike for indefinite period
Author
First Published Oct 18, 2017, 2:28 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. നവംബര്‍ ആറ് മുതല്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല സമരം ആരംഭിക്കാനാണ് തീരുമാനം.

വേതന പാക്കേജ് ഉടന്‍ നടപ്പിലാക്കണം, കാര്‍ഡുടമകള്‍ക്ക് മെസേജ് അയക്കും മുന്‍പ് വിതരണം ചെയ്യാനുള്ള സാധനങ്ങള്‍ കടകളില്‍ എത്തിക്കുക, ഒറ്റ ലൈസന്‍സി എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം ഉടന്‍ നടപ്പിലാക്കുക  തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

Follow Us:
Download App:
  • android
  • ios