പരാതികൾ പരിശോധിക്കുമെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എലി ശല്യം രൂക്ഷം. കാലിന് പരിക്കേറ്റ ചികിത്സയിൽ കഴിയുന്ന രോഗിയെ ഒരാഴ്ചക്കിടെ രണ്ട് തവണ എലി കടിച്ചു.
ബൈക്ക് അപകടത്തിൽ കാലിന് പരിക്കേറ്റ അഞ്ചൽ സ്വദേശി രാജേഷിനെ രണ്ട് മാസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലിൽ പൊട്ടലുള്ളതിനാൽ ഇരുമ്പ് പ്ലേറ്റ് ഘടിപ്പിച്ചിട്ടുണ്ട്. പതിനഞ്ചാം വാർഡിൽ ചികിത്സയിൽ കഴിയുന്ന രാജേഷിനെ ഒരാഴ്ചമുമ്പ് മുമ്പ് എലി കടിച്ചു. പ്രതിരോധ കുത്തിവെയ്പ് തുടരുന്നതിനിടെ ഇന്നലെ വീണ്ടും രണ്ട് വിരലുകളിലും എലി കടിച്ചു. വാർഡിലെ മറ്റ് രോഗികൾക്കും എലി ശല്യത്തെ കുറിച്ച് ഏറെ പരാതിയുണ്ട്. പരാതികൾ പരിശോധിക്കുമെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
