ബോളിവുഡ് നടി രവീണ ടണ്ടനെതിരെ കേസ്.

ഭുവനേശ്വര്‍: മധ്യപ്രദേശില്‍ ക്ഷേത്രത്തിനുള്ളില്‍ പരസ്യ ചിത്രം ഷൂട്ട് ചെയ്തതിന് ബോളിവുഡ് നടി രവീണ ടണ്ടനെതിരെ കേസ്. ക്ഷേത്രത്തിലെ ക്യാമറ നിരോധിത മേഖലയില്‍ വച്ച് ഷൂട്ട് ചെയ്തതിന് ലിംഗരാജ് ക്ഷേത്ര ഭാരവാഹികളാണ് പരാതി നല്‍കിയത്. 11ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ലിംഗരാജ് ശിവ ക്ഷേത്രം പുരാവസതു വകുപ്പിന്റെ സംരക്ഷണയിലാണ്. 

സോഷ്യല്‍മീഡിയയില്‍ പരസ്യത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിനുള്ള പൊടിക്കൈകള്‍ രവീണ ടണ്ടന്‍ ക്ഷേത്രപരിസരത്ത് വച്ച് പറയുന്നത് മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. രവീണ ടണ്ടനെതിരെ കേസെടുത്തതായി ഭുവനേശ്വര്‍ ഡിസിപി സത്യബ്രത് ഭോയി പറഞ്ഞു. അന്വേഷണം നടത്തി വരികയാണെന്നും പൊലീസ്. 

ജീവനക്കാര്‍ക്ക് മാത്രമാണ് മൊബൈലുമായി ക്ഷേത്രത്തി്ല്‍ പ്രവേശിക്കാന്‍ അനുമതി ഉള്ളത്. സുരക്ഷാ മാനദണ്ഡങ്ങളെ ലംഘിക്കുന്നതാണ് നടപടിയെന്നും ഭരണസമിതി പറഞ്ഞു. ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയതായും പൂരാവസ്തു ഗവേഷണ കേന്ദ്രം അന്വേഷണം ആരംഭിച്ചതായും അവര്‍ വ്യക്തമാക്കി.