ദില്ലി: ഗ്രാമങ്ങളില്‍ പണക്ഷാമമുണ്ടെന്ന് സമ്മതിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. പരാതികള്‍ പരിഹരിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി. മൊത്തം പണത്തിന്റെ 40 ശതമാനം ഗ്രാമീണ മേഖലയ്ക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഗ്രാമങ്ങളിലെ എടിഎമ്മുകളിലും പോസ്റ്റ് ഓഫീസുകളിലും പണം ഉറപ്പ് വരുത്തണം.
ജില്ലാ കേന്ദ്രങ്ങളിലെ ബാങ്ക് ശാഖകള്‍ പണലഭ്യത ഉറപ്പ് വരുത്താന്‍ മേല്‍നോട്ടം വഹിക്കണം. 500 രൂപയും അതില്‍ താഴെയമുള്ള നോട്ടുകള്‍ ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ലഭ്യമാക്കണമെന്നും ബാങ്കുകള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ റിസര്‍വ്വ് നിര്‍ദ്ദേശം നല്‍കി.
