ആര്‍സിസിയില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി ആര്‍ സി സി ഡയറക്ടര്‍ നാളെ ചര്‍ച്ച നടത്തും. ഡോക്ടര്‍മാരുമായി ആരോഗ്യ സെക്രട്ടറി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചികില്‍സ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍ ഉത്തരവിലെ ചില അപാകതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന ഉറപ്പുകള്‍ കിട്ടിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൂടുതല്‍ ചര്‍ച്ചകളിലൂടെ മാത്രമേ തീരുമാനം നടപ്പാക്കുവെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.