Asianet News MalayalamAsianet News Malayalam

പുൽവാമയിൽ നാശം വിതച്ചത് ആർഡിഎ‍ക്സ്; എന്താണീ ആർഡിഎക്സ് ? അഥവാ റിസർച്ച് ഡിപ്പാര്‍ട്ട്മെന്റ് എക്‌സ്‌പ്ലോസീവ്!

പുൽവാമയിൽ നാല്പതിലധികം പട്ടാളക്കാരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിന് ഒരു പ്രത്യേകതയുണ്ട്. ഇവിടെ  ഉപയോഗിച്ചിരിക്കുന്നത് RDX ആണ്. RDXനൊപ്പം സ്ഫോടകശേഷി വർധിപ്പിക്കുന്ന സൂപ്പർ ജെൽ 90  കൂടി കലർത്തിയാണ് ഇവിടെ ഉപയോഗിച്ച ബോംബ് തയ്യാർ ചെയ്തിരിക്കുന്നത്. 

RDX, the  explosive  chemical that caused the devastation in Pulwama
Author
Trivandrum, First Published Feb 16, 2019, 4:53 PM IST


പുൽവാമയിൽ നാല്പതിലധികം പട്ടാളക്കാരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിന് ഒരു പ്രത്യേകതയുണ്ട്. ഇവിടെ ഉപയോഗിച്ചിരിക്കുന്നത് RDX ആണ്. RDXനൊപ്പം സ്ഫോടകശേഷി വർധിപ്പിക്കുന്ന 'സൂപ്പർ ജെൽ 90'  കൂടി കലർത്തിയാണ് ഇവിടെ ഉപയോഗിച്ച ബോംബ് തയ്യാർ ചെയ്തിരിക്കുന്നത്. 

എന്താണീ ആർഡിഎക്സ് ..? 'റിസർച്ച് ഡിപ്പാര്‍ട്ടുമെന്റ്   എക്‌സ്‌പ്ലോസീവ്'  എന്നാണ്  മുഴുവൻ പേര്. 'സൈക്ലൊ ട്രൈമെഥിലീൻ ട്രൈനൈട്രമീൻ'  എന്ന്  രാസനാമം.  

1899ൽ ജർമ്മനിയിലെ ഒരു രാസപരീക്ഷണ ശാലയിലാണ് ഈ വെളുത്ത ക്രിസ്റ്റൽ പരുവത്തിലുള്ള പൊടിയുടെ ജന്മം. പിതാവ് ഹാൻസ് ഹെന്നിങ് എന്ന ജർമ്മൻ കെമിസ്റ്റ് . മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പെൻസിലിൻ പോലുള്ള ജനോപകാരപ്രദമായ കണ്ടുപിടുത്തങ്ങൾക്കുമേലെ ഗവേഷണം നടത്തികൊണ്ടിരുന്ന അമേരിക്കൻ ശാസ്ത്രജ്ഞനായ ജോൺ സീഹനാണ് രണ്ടാം ലോകമഹായുദ്ധത്തിനിടെ ഈ രാസവസ്തുവിനെ സ്ഫോടനങ്ങൾക്കുവേണ്ടി തയ്യാറാക്കിയെടുക്കാം എന്ന് കണ്ടെത്തിയത്. അതോടെ അന്നുവരെ ബോംബ് നിർമാതാക്കളുടെ പ്രിയ കെമിക്കൽ ആയിരുന്ന TNT യുടെ സ്ഥാനം RDX അപഹരിച്ചു. സൈക്ലൊനൈറ്റ് എന്നൊരു അപരനാമം കൂടി ഉണ്ട് RDXന്. TNT പോലുള്ള മറ്റു പല സ്‌ഫോടക രാസവസ്തുക്കളുമായുള്ള  പല കോമ്പിനേഷനുകളിൽ  ഇന്ന് RDX ഉപയോഗിക്കപ്പെടുന്നുണ്ട്. ഭീകരവാദികളുടെ പ്രിയ കൂട്ട് Semtex എന്നറിയപ്പെടുന്ന കോമ്പിനേഷനാണ്. 

RDX ന്റെ വിസ്ഫോടന വേഗത ഒരു സെക്കന്റിൽ 8,180 മീറ്ററാണ്. 204 ഡിഗ്രിയിൽഉരുകുന്ന ഈ രാസവസ്തു റൂം ടെമ്പറേച്ചറിൽ പൊതുവെ നിരുപദ്രവകാരിയാണ്. ഒരു സെക്കണ്ടറി സ്ഫോടകവസ്തുവായ RDXന് തീയിട്ടാൽ അത് പൊട്ടിത്തെറിക്കില്ല. കത്തുക മാത്രമേയുള്ളൂ. പൊട്ടാൻ RDXന് ലെഡ് അസൈഡ് പോലുള്ള  ഒരു പ്രൈമറി സ്‌ഫോടകവസ്‌തു അഥവാ ഒരു ഡിറ്റണേറ്ററിന്റെ സഹായം വേണം.ഡിറ്റണേറ്ററിനെ ഇലക്ട്രിക് വോൾട്ടേജ് ഉപയോഗിച്ചു  ഡിറ്റനേറ്റ് ചെയ്യുന്നതിൽ  നിന്നുണ്ടാവുന്ന ഊർജ്ജമാണ് RDXനെ പൊട്ടിത്തെറിപ്പിക്കുന്നത്.

കാണാൻ അലക്കുസോപ്പുപോലിരുന്ന  RDXനെ അവർ അന്നു വിളിച്ചിരുന്നത് 'കാലാ സാബുൻ' (Black Soap)  എന്നായിരുന്നു.  

 1993ലെ ബോംബെ സീരിയൽ ബോംബ് ബ്ളാസ്റ്റുകളിലാണ് ഇന്ത്യയിൽ ആദ്യമായി ഈ വിസ്ഫോടന സാമഗ്രി ഒരു ഭീകരാക്രമണത്തിൽ  ഉപയോഗപ്പെടുത്തുന്നത്. അന്ന് അത് കൈകാര്യം ചെയ്തിരുന്നവർക്ക് അതിന്റെ അതുഗ്രമായ വിസ്ഫോടന ശേഷിയെപ്പറ്റി വേണ്ടത്ര അറിവുപോലും ഉണ്ടായിരുന്നില്ല. ബാബരി മസ്ജിദ് തകർത്തതിനെത്തുടർന്ന് ബോംബെയിൽ പൊട്ടിപ്പുറപ്പെട്ട ലഹളകളിൽ തങ്ങളുടെ സ്വന്തക്കാർക്കുണ്ടായ ജീവാപായവും അപമാനവും മറ്റുമാണ് ഇത്തരത്തിൽ ഒരു വിദ്രോഹപ്രവർത്തനത്തിന് എളുപ്പം ഇറങ്ങിപ്പുറപ്പെടാൻ അവരെ പ്രേരിപ്പിച്ചത്. RDX പോലുള്ള സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ  കാര്യമായ ഒരു പരിശീലനവും അവർക്കു കിട്ടിയിരുന്നില്ല. അപരിചിതമായ, എന്നാൽ തങ്ങളുടെ പ്രതികാരം സാക്ഷാത്കരിക്കാൻ ഉതകുമെന്ന് അവർ വിശ്വസിച്ചിരുന്ന കാണാൻ അലക്കുസോപ്പുപോലിരുന്ന RDXനെ അവരെ  അന്നു വിളിച്ചിരുന്നത് 'കാലാ സാബുൻ' (Black Soap)  എന്നായിരുന്നു.  ബസ്സിലും, കാറിലും, ജീപ്പിലും, സ്‌കൂട്ടരിലും, കെട്ടിടങ്ങളിലും ഒക്കെയായി ടൈമർ ഉപയോഗിച്ച് സെറ്റുചെയ്ത് , പന്ത്രണ്ടിടത്താണ് ഒന്നിനുപിറകെ ഒന്നായി സ്‌ഫോടനങ്ങൾ നടന്നത്. സ്‌ഫോടനങ്ങൾ അന്ന് 257 പേർക്ക് ജീവൻ നഷ്ടമായി. 1400 പേർക്ക് പരിക്കേറ്റു.

3000 കിലോ RDX പിന്നെയും കണ്ടെടുക്കാതെ പോയിരുന്നു അന്ന്.  

 ഈ ഓപ്പറേഷനായി ടൈഗർ മേമന്  ഏകദേശം 7000  കിലോഗ്രാമിലധികം RDX ആണന്ന് ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് കടത്തിക്കൊടുത്തത്. അതിൽ 1400  കിലോ മുംബ്രയിലെ ഒരു ഫ്ലാറ്റിൽ നിന്നും പിന്നീട് 2340 കിലോ താനെയിലെ ഒരു ക്രീക്കിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.  സ്‌ഫോടനത്തിനു വേണ്ടി ഉപയോഗിച്ച  മുന്നൂറോളം കിലോ ഒഴിച്ചാൽ പിന്നെയും 3000 കിലോ RDX പിന്നെയും കണ്ടെടുക്കാതെ പോയിരുന്നു അന്ന്. 2006ൽ 209  പേരുടെ ജീവനെടുത്ത മുംബൈ തീവണ്ടി സ്ഫോടനങ്ങളിലും 2008ൽഎൺപതുപേരെക്കൊന്ന ജയ്പൂർസ്ഫോടനങ്ങളിലും ഒക്കെ RDX ഉപയോഗിക്കപ്പെട്ടു.  അവസാനമായി ഒരു വൻ സ്‌ഫോടനം നടത്താൻ വേണ്ടി ഇതുപയോഗിക്കുന്നത് 2008ലെ അസം സ്‌ഫോടനങ്ങളിലാണ്.  അന്ന് 81 പേർക്കാണ് ജീവൻ നഷ്ടമായത്.  അന്താരാഷ്‌ട്ര തലത്തിൽ RDX കുപ്രസിദ്ധമാവുന്നത്  243  യാത്രക്കാരുടെയും 16  കാബിൻ ക്രൂവിന്റെയും ജീവനെടുത്ത 99ലെ ലോക്കർബി വിമാന ബോംബിങ്ങിലൂടെയാണ്. തുടർന്ന്  നാല്പതുപേരെക്കൊന്ന 2010ലെ മോസ്‌കോ ബോംബിങ്ങിലും RDX ഉപയോഗിക്കപ്പെട്ടു .  2005ൽ ലെബനൻ പ്രധാനമന്ത്രി റാഫിക് ഹരീരിയുടെ കൊലപാതകത്തിനും ഇതേ സ്‌ഫോടകവസ്‌തുതന്നെയാണ് ഉപയോഗിക്കപ്പെട്ടത്. 


 

Follow Us:
Download App:
  • android
  • ios