മുംബൈ: എയർഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച സംഭവത്തിൽ വിശദീകരണവുമായി ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌‌വാദ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചു സംസാരിച്ചതിനാണ് താൻ ജീവനക്കാരനെ മർദിച്ചത്. ആക്ഷനുള്ള റിയാക്ഷൻ മാത്രമാണ് അന്ന് അവിടെ സംഭവിച്ചതെന്നും അദ്ദേഹം വാർത്താകുറിപ്പിൽ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗെയ്ക്‌‌വാദിനെതിരേ എയർഇന്ത്യ ഉൾപ്പടെയുള്ള രാജ്യത്തെ പ്രമുഖ വിമാനകന്പനികൾ യാത്രാ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് ന്യായവാദവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ജീവനക്കാരനെ മർദിച്ച സംഭവത്തിൽ മാപ്പു പറയാത്ത എംപിയോടുള്ള നിലപാടിൽ മാറ്റമില്ലെന്നും എയർഇന്ത്യ വ്യക്തമാക്കിയിരുന്നു.